Kerala
സ്മൃതി സന്ധ്യയില്‍ ജനസംഘം നേതാക്കള്‍ക്ക് മോദിയുടെ ആദരംസ്മൃതി സന്ധ്യയില്‍ ജനസംഘം നേതാക്കള്‍ക്ക് മോദിയുടെ ആദരം
Kerala

സ്മൃതി സന്ധ്യയില്‍ ജനസംഘം നേതാക്കള്‍ക്ക് മോദിയുടെ ആദരം

Khasida
|
6 April 2018 2:34 PM GMT

തളി സാമൂതിരി സ്കൂളിലായിരുന്നു സംഗമം

1967 ല്‍ കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തവരെയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. സ്മൃതി സന്ധ്യ എന്ന പേരില്‍ കോഴിക്കോട് സാമൂതിരി സ്കൂളിലാണ് പരിപാടി നടന്നത്.

50 വര്‍ഷം മുമ്പ് നടന്ന ജനസംഘം സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍, അന്നത്തെ ഭാരവാഹികള്‍, അടിയന്തരാ വസ്ഥയില്‍ ജയിലിലടക്കപ്പെട്ടവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സ്മൃതി സന്ധ്യക്കെത്തിയത്. ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ബിജെപി മുന്‍ അദ്ധ്യക്ഷന്‍ രാമന്‍ പിള്ള, ഒ രാജഗോപാല്‍ എന്നിവരായിരുന്നു പ്രമുഖര്‍. നരേന്ദ്ര മോദിക്കൊപ്പം അമിത് ഷായും പഴയകാല പ്രവര്‍ത്തകരെ ആദരിക്കാനെത്തി. കടപ്പുറത്തു നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോദി തളിയില്‍ എത്തിയത്. വൈകിയെത്തിയതില്‍ ക്ഷമ ചോദിച്ച മോദി നാല്‍പ്പതു മിനിട്ടോളം പരിപാടിയില്‍ ചെലവഴിച്ചു.

ആദരിക്കല്‍ ചടങ്ങിലേക്കും മോദിയുടെ അഭിസംബോധനക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

Similar Posts