Kerala
ആഹാരം കഴിക്കാൻ ബുദ്ധിമുട്ട്; മഹിജ ആശുപത്രിയില്‍ തുടരുന്നുആഹാരം കഴിക്കാൻ ബുദ്ധിമുട്ട്; മഹിജ ആശുപത്രിയില്‍ തുടരുന്നു
Kerala

ആഹാരം കഴിക്കാൻ ബുദ്ധിമുട്ട്; മഹിജ ആശുപത്രിയില്‍ തുടരുന്നു

Sithara
|
6 April 2018 4:17 PM GMT

ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാലാണ് ഡോക്ടർമാരുടെ മുൻകരുതൽ

ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ജിഷ്ണുവിന്‍റെ മഹിജക്ക് രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. ആന്തരിക രക്തസ്രാവത്തിന് സാധ്യതയുള്ളതിനാലാണ് ഡോക്ടർമാരുടെ മുൻകരുതൽ. ഡിജിപി ഓഫീസിന് മുന്നിൽ നടന്ന സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട പ്രതികരണം പിന്നീട് നൽകാമെന് മുഖ്യമന്ത്രിയും പറഞ്ഞു

അഞ്ച് ദിവസത്തെ നിരാഹാരവും മൂന്ന് മാസത്തിലേറെയായി ഖര രൂപത്തിലുള്ള ആഹാരം കഴിക്കാത്തതും മഹിജയുടെ ആരോഗ്യനിലയെ വഷളാക്കിയതാണ് മെഡിക്കൽ സംഘത്തിന്‍റെ വിലയിരുത്തൽ. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക യോഗം ചേർന്നാണ് മഹിജയുടെ ആരോഗ്യനില വിലയിരുത്തിയത്. കുറഞ്ഞത് രണ്ട് ദിവസം കൂടി മഹിജ ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തിന്‍റെ ആരോഗ്യനില തൃപ്തികരമാകുന്നതനുരിച്ച് ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ അറിയിച്ചു.

എം എ ബേബിയും ഗോവിന്ദൻ മാസ്റ്റരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ സന്ദർശിച്ചു. സമരം സർക്കാരിന്‍റെ പ്രതിഛായയെ ബാധിച്ചോയെന് ജനം തീരുമാനിക്കട്ടെയെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ഡിജിപി ഓഫീസിന് മുന്നിലുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എഡിജിപി നിതിൻ അഗർവാളിനെ സർക്കാർ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കവെ മഹിജക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Related Tags :
Similar Posts