മീനച്ചിലാറിന്റെ തീരത്തെ പുറമ്പോക്ക് ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടിയില്ല
|പരിസ്ഥിതി സൌഹാര്‍ദ്ദ ടൂറിസം പദ്ധതിക്ക് അനുയോജ്യമായ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
കോട്ടയം പേരൂരില്‍ മീനച്ചിലാറിന്റെ തീരമായ പുറമ്പോക്ക് ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടിയില്ലെന്ന് നാട്ടുകാര്‍. പരിസ്ഥിതി സൌഹാര്‍ദ്ദ ടൂറിസം പദ്ധതിക്ക് അനുയോജ്യമായ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
കോട്ടയം പേരൂര്‍ വില്ലേജിലെ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയായ പതിനെട്ടാം വാര്‍ഡിലാണ് ഓന്നേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 35 ഏക്കര്‍ വരുന്ന പുറന്ബോക്ക് ഭൂമി കൈയേറിയിരിക്കുന്നത്. പഞ്ചായത്ത് കടവിനടത്തു നിര്‍മിച്ച തൂക്കുപാലത്തിന് ഇരുവശങ്ങളിലുമായി കിണറ്റുംമൂട് മുതല്‍ പൂവത്തൂമ്മൂട് പാലം വരെയുള്ള മീനച്ചിലാറിന്റെ മനോഹരതീരമാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറിരിക്കുന്നത്. ഇവിടെ ഗ്രാമപഞ്ചായത്ത് വക കുളിക്കടവും കുളിമുറിയുമുണ്ടായിരുന്നെങ്കിലും ഇവയൊക്കെയും നശിപ്പിക്കപ്പെട്ടു. 2013 മുതല്‍ പല കാലങ്ങളിലായി പുറംമ്പോക്ക് ഭൂമിയില്‍ കൃഷി നടത്തി വേലികെട്ടിത്തിരിച്ച് സ്വകാര്യഭൂമിയെന്നു കാട്ടിയാണ് കയ്യേറ്റം.
കൈയ്യേറ്റം സംബന്ധിച്ച് പേരൂര്‍ വില്ലേജ് ഓഫീസില്‍നിന്ന് റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആറിന്റെ തീരം അളന്നുതിരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൂക്കുപാലത്തില്‍ കാഴ്ചക്കാരിയി വരുന്നവരെയും, ആറ്റുതീരത്ത് വിശ്രമിക്കാനെത്തുന്ന നാട്ടുകാരെയും ഗുണ്ടായിസം കാട്ടി വിരട്ടി ഓടിക്കുന്നതു പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ജില്ലയില്‍ പലയിടങ്ങളിലും കോടികള്‍ മുടക്കി ഇക്കോ ടൂറിസം പദ്ധിതികള്‍ നിര്‍മ്മിച്ച് പാതിവഴിയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് . കുറഞ്ഞ ചിലവില്‍ പരിസ്ഥിതി സഔഹാര്‍ദമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുന്ന ഇടമാണ് പേരൂര്‍ വില്ലേജിലെ മീനച്ചിലാറിന്റെ ഈ തീരം. എന്നാല്‍ ഇവിടെ കാലങ്ങളായി നടക്കുന്ന കയ്യേറ്റം ഓഴിപ്പിക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.