Kerala
Kerala

മാവോയിസ്റ്റ് ഭീഷണി ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ യോഗം

Sithara
|
7 April 2018 12:12 PM GMT

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗാ പ്രസാദിന്റെ നേതൃത്വത്തിലാണ് യോഗം

മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സംയുക്ത സംഘത്തിന്‍റെ യോഗം കൊച്ചിയില്‍ ചേര്‍ന്നു. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റുകളുടെ ശക്തി ക്ഷയിച്ചുതുടങ്ങിയതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗാപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളെ നേരിടുന്നതിനുവേണ്ടി 5 സംസ്ഥാനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംയുക്ത സമിതിയുടെ യോഗമാണ് കൊച്ചിയില്‍ ചേര്‍ന്നത്. സിആര്‍പിഎഫ് മേധാവികള്‍ക്ക് പുറമെ ആന്ധ്ര, തെലുങ്കാന, കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റേയും ടാസ്ക് ഫോഴ്സുകളുടേയും മേധാവിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് സാന്നിധ്യം ക്ഷയിച്ചുതുടങ്ങിയതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗാപ്രസാദ് പറഞ്ഞു.

സിആര്‍പിഎഫ് എഡിജിപി കെ വിജയകുമാറും യോഗത്തില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് എഡിജിപി ബി സന്ധ്യ, കണ്ണൂര്‍, എറണാകുളം റേഞ്ച് ഐജിമാരും, മലപ്പുറം, പാലക്കാട് ജില്ലകളിലെ എസ്പിമാരും പങ്കെടുത്തു.

Related Tags :
Similar Posts