Kerala
വീരന്‍റെ മനസ്സിലെന്ത്? നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പംവീരന്‍റെ മനസ്സിലെന്ത്? നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം
Kerala

വീരന്‍റെ മനസ്സിലെന്ത്? നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം

Sithara
|
7 April 2018 12:46 PM GMT

ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം പൊടുന്നനെയുള്ള വീരേന്ദ്രകുമാറിന്‍റെ നീക്കങ്ങളില്‍ സംസ്ഥാന നേതാക്കളില്‍ ആശയക്കുഴപ്പം.

ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം പൊടുന്നനെയുള്ള വീരേന്ദ്രകുമാറിന്‍റെ നീക്കങ്ങളില്‍ സംസ്ഥാന നേതാക്കളില്‍ ആശയക്കുഴപ്പം. വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവെയ്ക്കാനോ മുന്നണി മാറാനോ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് വര്‍ഗീസ് ജോര്‍ജ്ജിന്‍റെ പരസ്യ പ്രതികരണം.

വീരേന്ദ്രകുമാറിന്‍റെ പൊടുന്നനെയുള്ള രാഷ്ട്രീയ നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് പാര്‍ട്ടിയെ പല മുതിര്‍ന്ന നേതാക്കളും. നിതീഷ്കുമാര്‍ സംഘപരിവാര്‍ പാളയത്തിലെത്തിയതാണ് രാജ്യസഭാ അംഗത്വം രാജിവയ്ക്കാനുള്ള കാരണമായി വീരേന്ദ്രകുമാര്‍ നിരത്തുന്നതെങ്കിലും ശരത് യാദവിനൊപ്പം നിലകൊള്ളാന്‍ തീരുമാനിച്ച ശേഷം സംസ്ഥാന കമ്മറ്റി പോലും ചേരാതെയുള്ള പ്രഖ്യാപനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ അതൃപ്തിയുണ്ട്.

ഒപ്പം എസ്ജെഡി എന്ന പ്രദേശിക പാര്‍ട്ടി ജെഡിയുവില്‍ ലയിപ്പിച്ച തീരുമാനം തെറ്റായിരുന്നുവെന്നതാണ് വീരേന്ദ്രകുമാറിന്‍റെ ഇപ്പോഴത്തെ നിലപാട്. ഇതും നേതാക്കള്‍ക്കിടയില്‍ ആശയ കുഴപ്പം വര്‍ദ്ധിപ്പിച്ചു. എസ്ജെഡി പുനരുജ്ജീവിപ്പിക്കലാണോ ജെഡിഎസിലേക്കുള്ള ലയനമാണോ വീരേന്ദ്രകുമാറിന്‍റെ മനസിലുള്ളതെന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വ്യക്തതയില്ല.

യുഡിഎഫ് വിടാനുള്ള രാഷ്ട്രീയ സാഹചര്യം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. രാജി സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ച വീരേന്ദ്രകുമാറിന്‍റെ ലക്ഷ്യം നിതീഷ് കുമാറിനെ കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കാനുള്ള നീക്കമാണോയെന്ന സംശയവും നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

Similar Posts