ജെ.എസ്.എസ് ആറ് സീറ്റുകളില്‍ മത്സരിക്കും
|സീറ്റില്ലെന്ന് പറയാനാണ് എല്‍.ഡി.എഫ് തങ്ങളെ വിളിച്ചുവരുത്തിയതെന്ന് ഗൌരിയമ്മ പ്രതികരിച്ചു.
വരുന്ന സംസ്ഥാന നിയമസഭയില്‍ ജെ.എസ്.എസ് ആറ് സീറ്റുകളില്‍ മത്സരിക്കും. സീറ്റുകളും സ്ഥാനാര്‍ഥികളെയും തീരുമാനിക്കാന്‍ സംസ്ഥാനസമിതി ഗൌരിയമ്മയെ ചുമതലപ്പെടുത്തി. സീറ്റില്ലെന്ന് പറയാനാണ് എല്‍.ഡി.എഫ് തങ്ങളെ വിളിച്ചുവരുത്തിയതെന്ന് ഗൌരിയമ്മ പ്രതികരിച്ചു.
എല്‍ ഡി എഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള നടപടി സ്വീകരിക്കുന്നതിനായ് ജെഎസ്എസ് ഗൗരിയമ്മ വിഭാഗം സംസ്ഥാന കമ്മിറ്റി ചേര്‍ന്നിരുന്നു. ആലപ്പുഴയിലെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വച്ചാണ് യോഗം ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നാലോചിക്കാന് ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ നേരത്തെ ചേര്‍ന്നിരുന്നു. തുടര്‍ന്ന് തീരുമാനം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റിയുടെ ദൂതനായി രണ്ട് തവണ കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനായി കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.