Kerala
കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം; ചര്‍ച്ചകളില്‍ നിന്ന് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറികെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം; ചര്‍ച്ചകളില്‍ നിന്ന് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറി
Kerala

കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം; ചര്‍ച്ചകളില്‍ നിന്ന് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറി

Jaisy
|
8 April 2018 9:39 AM GMT

കഴിഞ്ഞ ദിവസം മേഖലാ ലേബര്‍ കമ്മീഷണ വിളിച്ച ഒത്തു തീര്‍പ്പു ചര്‍ച്ച മാനേജ്‌മെന്റ് ബഹിഷ്കരിച്ചു

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറി. കഴിഞ്ഞ ദിവസം മേഖലാ ലേബര്‍ കമ്മീഷണ വിളിച്ച ഒത്തു തീര്‍പ്പു ചര്‍ച്ച മാനേജ്‌മെന്റ് ബഹിഷ്കരിച്ചു. ഓണനാളില്‍ ആശുപത്രിയ്ക്കു മുന്‍പില്‍ കഞ്ഞിവെപ്പ് സമരം നടത്താന്‍ തയ്യാറെടുത്ത് കെ വി എം ആശുപത്രിയിലെ നഴ്സുമാര്‍.

ശമ്പള വര്‍ദ്ധനവിനായുള്ള സമരത്തില്‍ പങ്കെടുത്ത നഴ്സുമാരെ പ്രതികാര നടപടിയുടെ ഭാഗമായി പിരിച്ചു വിട്ടതിനെതിരെയാണ് കെ വി എം ആശുപത്രിയില്‍ നഴ്സുമാരുടെ സമരം . സമരം ആരംഭിച്ച ശേഷം മൂന്നു തവണ തൊഴില്‍ വകുപ്പ് ഇടപെട്ട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. രണ്ടു തവണ ലേബര്‍ ഓഫീസറും ഒരു തവണ ലേബര്‍ കമ്മീഷണറുമാണ് ചര്‍ച്ച നടത്തിയത്. മൂന്നു തവണയും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് തീരുമാനമെടുക്കാന്‍ അധികാരമുള്ള ആരും പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് സമരം ഒത്തു തീര്‍പ്പാക്കാനായില്ല. ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത നാലാം ഘട്ട ചര്‍ച്ചയാണ് മാനേജ്‌മെന്റ് ബഹിഷ്കരിച്ചത്.

ഓണത്തിനു മുന്‍പ് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നുറപ്പായതോടെ തിരുവോണം ദിനത്തില്‍ ആശുപത്രിയ്ക്ക് മുന്‍പില്‍ കഞ്ഞിവെപ്പ് സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് നഴ്സുമാര്‍. നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ലംഘിച്ച ആശുപത്രി അധികൃതര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് നടത്തുന്ന ഒത്തു തീര്‍പ്പു ശ്രമങ്ങളുമായും നിസ്സഹകരിക്കുകയാണ്.

Related Tags :
Similar Posts