ബിഡിജെഎസ് ആര്‍എസ്എസിന്റെ സംഘടന; കൂട്ടുകെട്ടിനില്ല: കോടിയേരി
|ബിഡിജെഎസിനെ എല്ഡിഎഫിലേക്കെടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് കോടിയേരി
ബിഡിജെഎസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടിനും സിപിഎം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് നിര്‍മ്മിച്ച ബിഡിജെഎസ് പിരിട്ടുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിഡിജെഎസുമായി ചര്‍ച്ചയാവാം എന്ന സിപിഐ നിലപാട് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ബിഡിജെഎസുമായി യാതൊരുവിധ രാഷ്ട്രീയ ബന്ധത്തിനും സിപിഎം ഇല്ല. ആര്‍എസ്എസ് നിര്‍മ്മിച്ച പാര്‍ട്ടിയാണ് ബിഡിജെഎസ്. ഇത് പിരിച്ച് വിട്ട് പ്രവര്‍ത്തകരെ എസ്എന്‍ഡിപിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ ബിഡിജെഎസുമായി ചര്‍ച്ചയാകാം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കാന്‍ തീരുമാനിച്ചിട്ടില്ല. ഏതു മുന്നണിയില്‍ നില്‍ക്കണമെന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസാണ് തീരുമാനം എടുക്കേണ്ടത്. ആര്‍എസ്എസിന്റെ തനിനിറം തുറന്നു കാട്ടാനുള്ള അവസരമാണ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയിലൂടെ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു