Kerala
Kerala
കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും
|8 April 2018 11:51 AM GMT
കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച ഹരജി ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി. പൊലീസ് മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയതാണെന്നാണ് ദിലീപിന്റെ ആരോപണം. ദിലീപിന്റെ ആരോപണത്തില്‍ പെരുമ്പാവൂര്‍ സിഐയോട് കോടതി വിശദീകരണം തേടിയിരുന്നു.