തിരുവനന്തപുരം നഗരപരിധിയില്‍ പ്ലാസ്റ്റിക് നിരോധം
|തിരുവനന്തപുരം നഗരഹൃദയത്തിലെ പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിനും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗി...
തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റികിന് ഇന്ന് മുതല്‍ നിരോധം. പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പ്ലാസ്റ്റിക് നിയന്ത്രണത്തിന് ഹോളോഗ്രാം സംവിധാനം കൊണ്ടുവരാനും കോര്പ്പറേഷന് തീരുമാനിച്ചു. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെയും ക്യാന്പസുകളുടെ ഗ്രീൻ സർട്ടിഫിക്കേഷന് ക്യാമ്പയിന്റെയും ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക് നിർവഹിച്ചു.
തിരുവനന്തപുരം നഗരഹൃദയത്തിലെ പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിനും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനുമുള്ള നിരോധമാണ് നിലവിൽ വന്നത്. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സത്കാരങ്ങള്‍ എന്നിവക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കും. ആഹാരം വിളന്പുന്നതിനും പാഴ്സല്‍ നല്‍കുന്നതിനും പരിസ്ഥിതി സൌഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. 50 മൈക്രോണിന് മുകളിൽ വിൽപന നടത്തുന്നതിന് നഗരസഭയുടെ ഹോളോഗ്രാമും നിർബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് നിയന്ത്രണപ്രവർത്തനങ്ങളുടെയും നഗരത്തിലെ ക്യാമ്പസുകളുടെ ഗ്രീൻ സർട്ടിഫിക്കേഷൻ ക്യാന്പയിന്റെയും ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക് നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഈ മാസം 15 മുതല്‍ റെയ്ഡുകൾ ആരംഭിക്കും. കൈവശമുള്ള 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ 15നകം വിറ്റഴിക്കണമെന്നാണ് നഗരസഭയുടെ നിർദ്ദേശം. അനധികൃതമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും.