Kerala
ബാര്‍ ലൈസന്‍സ് അഴിമതി കേസ്: വിഎം രാധാകൃഷ്ണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിബാര്‍ ലൈസന്‍സ് അഴിമതി കേസ്: വിഎം രാധാകൃഷ്ണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
Kerala

ബാര്‍ ലൈസന്‍സ് അഴിമതി കേസ്: വിഎം രാധാകൃഷ്ണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

Alwyn K Jose
|
9 April 2018 1:43 PM GMT

ബാര്‍ ലൈസന്‍സ് അഴിമതി കേസില്‍ വിജിലന്‍സ് സംഘം വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.

ബാര്‍ ലൈസന്‍സ് അഴിമതി കേസില്‍ വിജിലന്‍സ് സംഘം വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ചില തെളിവുകള്‍ കൈമാറിയതായും വിഎം രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts