Kerala
ഭിന്നശേഷിക്കാര്‍ വരച്ച ചിത്രങ്ങളുമായി ഒരു ചിത്രപ്രദര്‍ശനംഭിന്നശേഷിക്കാര്‍ വരച്ച ചിത്രങ്ങളുമായി ഒരു ചിത്രപ്രദര്‍ശനം
Kerala

ഭിന്നശേഷിക്കാര്‍ വരച്ച ചിത്രങ്ങളുമായി ഒരു ചിത്രപ്രദര്‍ശനം

Jaisy
|
9 April 2018 1:48 PM GMT

ന്നശേഷിക്കാരായ ചിത്രകാരന്‍മാര്‍ക്ക് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ലളിത കലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്

ഭിന്നശേഷിക്കാര്‍ വരച്ച ചിത്രങ്ങളുമായി കോഴിക്കോട് വേറിട്ട ഒരു ചിത്രപ്രദര്‍ശനം. ഭിന്നശേഷിക്കാരായ ചിത്രകാരന്‍മാര്‍ക്ക് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ലളിത കലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.സ്വര്‍ഗ ചിത്ര എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.

പ്രകൃതിയും കാവും തെയ്യവുമെല്ലാം വൈവിധ്യമാര്‍ന്ന രീതിയില്‍ കോറിയിട്ടിരിക്കുന്നു.അതും വേറിട്ട രചനാരീതികളില്‍.ഭിന്നശേഷിക്കാരായ ചിത്രകാരന്‍മാരുടെ രചനകളാണ് ഇവയെല്ലാം.ജീവിത യാത്രയില്‍ ഇരുണ്ട മുറികളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത് ഡ്രീം ഓഫ് അസ് എന്ന സാമൂഹ്യ സംഘടനയാണ്.

പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്ന സുനിതയുടെ മൌത്ത് പെയിന്‍റിംഗുകളുള്‍പ്പെടെ 85 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.വാട്സാപ്പിലൂടെ അയച്ചു കിട്ടിയ ചിത്രങ്ങളില്‍ നിന്നും തെരഞ്ഞടുത്ത ചിത്രങ്ങളാണിവ.കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്താനുള ഒരുക്കത്തിലാണ് സംഘാടകര്‍.

Similar Posts