Kerala
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യമില്ലപുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യമില്ല
Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യമില്ല

admin
|
9 April 2018 2:36 PM GMT

പുറ്റിങ്ങല്‍ വെടിക്കെട്ട് കേസിലെ രണ്ട് പേരുടെതൊഴികെയുള്ള മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പൊലീസും സിവില്‍സര്‍വ്വീസും പൊതുപ്രവര്‍ത്തകരുമടക്കം മതതാല്‍പര്യങ്ങളുടെ വിധേയത്വത്തില്‍ പെട്ടുപോവുകയാണെന്ന് ഹൈക്കോടതി. ഇതില്‍ ശുദ്ധികലശം ആവശ്യമാണെന്നും കോടതിയുടെ നിരീക്ഷണം. പൂറ്റിങ്ങള്‍ ദുരന്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ക്ഷേത്ര ഭാരവാഹികളുടെ ജാമ്യാപോക്ഷ കോടതി തള്ളി.

പൂറ്റിങ്ങല്‍ വെടിക്കെട്ടപകടകേസിലെ പ്രതികളില്‍ രണ്ട്പേരുടെതൊ ഴിച്ച് ബാക്കിയുള്ളവരുടെ ജാമ്യാപേക്ഷ പോലീസ് തള്ളിയത്. ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമടക്കമുള്ള ആചാരങ്ങളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു മതവും അപകടകരമായ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇവ തടയാന്‍ നിയമമുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആര്‍ജ്ജവം കാണിക്കുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. പോലീസ് പോലും റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. പൂറ്റിങ്ങല്‍ ദുരന്തകേസില്‍ വെടിമരുന്ന് വിതരണം ചെയ്ത രണ്ട് പേര്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.

Similar Posts