Kerala
112 പേരുടെ ജീവനെടുത്ത‌ പുറ്റിങ്ങല്‍ ദുരന്തത്തിന്‌ ഒരാണ്ട്‌112 പേരുടെ ജീവനെടുത്ത‌ പുറ്റിങ്ങല്‍ ദുരന്തത്തിന്‌ ഒരാണ്ട്‌
Kerala

112 പേരുടെ ജീവനെടുത്ത‌ പുറ്റിങ്ങല്‍ ദുരന്തത്തിന്‌ ഒരാണ്ട്‌

Sithara
|
10 April 2018 6:41 PM GMT

രാജ്യത്തെ നടുക്കി കൊണ്ടാണ്‌ 2016 ഏപ്രില്‍ 10 പുലര്‍ന്നത്‌.

പുറ്റിങ്ങല്‍ വെടിക്കെട്ട്‌ ദുരന്തത്തിന്‌ ഇന്ന്‌ ഒരാണ്ട്‌. 112 പേരുടെ ജീവനെടുത്ത‌ വെടിക്കെട്ട്‌ ദുരന്തം 2016 ഏപ്രില്‍ 10ന്‌ പുലര്‍ച്ചെയാണ്‌ സംഭവിച്ചത്‌. പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തിന്‌ ഇടയിലായിരുന്നു വെടിക്കെട്ട്‌ ദുരന്തം.

രാജ്യത്തെ നടുക്കി കൊണ്ടാണ്‌ 2016 ഏപ്രില്‍ 10 പുലര്‍ന്നത്‌. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഭാഗമായി നടത്തിയ മത്സര വെടിക്കെട്ട്‌ സ്‌ഫോടനമായി മാറിയപ്പോള്‍ നൂറിലധികം മനുഷ്യശരീരം ക്ഷത്രമൈതാനത്ത്‌ ചിതറി തെറിച്ചു. ചാക്കില്‍ കെട്ടിയ ശരീരവാശിഷ്ടങ്ങളുമായി പുലര്‍ച്ചെ 5.30ന് ആദ്യ ആംബലന്‍സ്‌ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി. ദൃശ്യമാധ്യമങ്ങള്‍ വഴി ഈ ദൃശ്യം പുറത്ത്‌ വന്നതോടെ സംസ്ഥാനം വിറങ്ങലിച്ചു. 112 പേര്‍ക്ക്‌ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു, 538 പേര്‍ക്ക്‌ പരിക്കേറ്റു, 20ലധികം വീടുകള്‍ തകര്‍ന്നു.

കമ്പക്കാരന്‍റെ കയ്യിലിരുന്ന്‌ അമിട്ട്‌ തീപിടിച്ചെന്നും ഇതുമായി ഇയാള്‍ കമ്പപ്പുരയില്‍ ഓടികയറിയതോടെയാണ്‌ സ്‌ഫോടനം ഉണ്ടായതെന്നുമാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. കമ്പത്തിന്‍റെ കരാറുകാരന്‍ സുരേന്ദ്രനും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ക്ഷേത്ര ഭരണ സമിതി അംഗങ്ങളടക്കം കേസില്‍ 30 ലധികം പ്രതികളാണ്‌ ഉള്ളത്‌. കമ്പം നടത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്‌ ക്ഷേത്രഭരണ സമിതി അവഗണിച്ചതും ഇത്‌ നടപ്പാക്കാന്‍ പൊലീസ്‌ ശ്രമിക്കാതിരുന്നതുമാണ്‌ വന്‍ ദുരന്തത്തിലേക്ക്‌ നയിച്ചത്‌.

Similar Posts