Kerala
കേരകർഷകരെ സഹായിക്കുന്ന നയം രൂപപ്പെടുത്തി സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രികേരകർഷകരെ സഹായിക്കുന്ന നയം രൂപപ്പെടുത്തി സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
Kerala

കേരകർഷകരെ സഹായിക്കുന്ന നയം രൂപപ്പെടുത്തി സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

Jaisy
|
11 April 2018 10:17 AM GMT

കേര കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി തോട്ടവിള ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ദേശീയകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

കേരകർഷകരെ സഹായിക്കുന്ന നയം രൂപപ്പെടുത്തി കർഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗ് പറഞ്ഞു. കേര കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി തോട്ടവിള ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ദേശീയകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേര കാർഷിക മേഖലകളുടെ സാധ്യതകൾ വിളിച്ചോതുന്നതായിരുന്നു കർഷക സംഗമം.

കേരളത്തിന്റെ സ്വന്തം ഉൽപന്നമായ തെങ്ങിൽ നിന്ന് വിവിധ വിപണി സാധ്യതയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാർ നയങ്ങൾ രൂപീകരിക്കുമെന്ന് രാധാ മോഹൻസിംഗ് പറഞ്ഞു. കേരളത്തിൽ പതിനാല് ജില്ലകളിൽ തുടങ്ങുന്ന അഗ്രോ പാർക്കുകളിൽ നാലെണ്ണം പൂർണമായും കേര കർഷകരെ സഹായിക്കുന്നതാകുമെന്ന് ചടങ്ങിൽ സംസാരിച്ച സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഇ-കൽപ എന്ന മൊബൈൽ ആപ്ലിക്കേഷനും കേര ഉൽപന്നങ്ങളായ കൽപ ക്രഞ്ച്, കൽപ ഷുഗർ എന്നിവയും കേന്ദ്ര മന്ത്രി പുറത്തിറക്കി. കെസി.വേണുഗോപാൽ എംപി അധ്യക്ഷത വഹിച്ചു. കാർഷിക വകുപ്പ് കമ്മീഷണർ രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ, സിപിസിആർഐ ഡോ.പി.ചൌതപ്പ എന്നിവർ സംസാരിച്ചു.

Similar Posts