Kerala
കണ്ണും മനവും കവര്‍ന്ന് ദാരുശില്പ പൊങ്കാല മഹോത്സവംകണ്ണും മനവും കവര്‍ന്ന് ദാരുശില്പ പൊങ്കാല മഹോത്സവം
Kerala

കണ്ണും മനവും കവര്‍ന്ന് ദാരുശില്പ പൊങ്കാല മഹോത്സവം

Jaisy
|
11 April 2018 1:31 AM GMT

പ്രായഭേദമന്യേ ആയിരത്തോളം കലാകാരന്മാർ ദാരുകലാ പൊങ്കാലയില്‍ പങ്കെടുത്തു

കാസർഗോഡ് സംഘടിപ്പിച്ച ദാരുശില്പ പൊങ്കാല മഹോത്സവം കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി. പ്രായഭേദമന്യേ ആയിരത്തോളം കലാകാരന്മാർ ദാരുകലാ പൊങ്കാലയില്‍ പങ്കെടുത്തു.

ദാരുകലകള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പൊങ്കാല മഹോത്സവത്തിൽ അഞ്ച് വയസ് മുതല്‍ 97 വയസ് വരെയുള്ള കലാകാരന്മാർ പങ്കെടുത്തു. മാവുങ്കാല്‍ വിശ്വകര്‍മ്മ ക്ഷേത്രത്തിലായിരുന്നു പൊങ്കാല. കഥകളി രൂപം, നരസിംഹാവതാരം തുടങ്ങി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന തൊട്ടില്‍, ഗ്രന്ഥത്തട്ട്, ഭസ്മക്കൊട്ട അടക്കം പൊങ്കാലയിലെ വൈവിധ്യങ്ങളായി. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള കലാകാരന്മാര്‍ ദാരുകല സമർപ്പണത്തിനായി എത്തി.

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനവും കലയുടെ കാഴ്ചകൾ കാണാനായി ക്ഷേത്രത്തിലെത്തിയിരുന്നു. സംവിധായകൻ സൂര്യ കൃഷ്ണമൂര്‍ത്തി ദാരുകലാകാരന്മാര്‍ക്ക് പ്രശംസാപത്രം നല്‍കി.

Related Tags :
Similar Posts