ചക്കിട്ടപാറയില്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്
|ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ അനുമതി തേടിയുള്ള എംഎസ്പിഎല്‍ കമ്പനിയുടെ അപേക്ഷ പഞ്ചായത്ത് ഭരണസമിതി പരിഗണിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍. ഖനനത്തിന് അനുമതി തേടിയുള്ള എംഎസ്പിഎല്‍ കമ്പനിയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് ഭരണസമിതി ഐകകണ്ഠേനയാണ് തീരുമാനിച്ചത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഖനനത്തിന് അനുമതി തേടിയുള്ള എംഎസ്പിഎല്‍ കമ്പനിയുടെ അപേക്ഷ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷ ഭരണസമിതി ഐകകണ്ഠേന തള്ളുകയായിരുന്നുവെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി യോഗത്തില്‍ ഖനനത്തിന് അനുമതി നല്‍കാന്‍ നീക്കമുണ്ടായെന്നും സിപിഐയും കോണ്‍ഗ്രസും എതിര്‍ത്തുവെന്നുമുള്ള വാര്‍ത്തകള്‍ ഇവര്‍ നിഷേധിച്ചു.