ആപ്പിളുകളില്‍ തിളക്കം കൂടുന്നു, ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി
|പ്രാഥമിക പരിശോധനയില്‍ പുറംതൊലിയില്‍ കൃത്രിമം കണ്ടെത്തിയതായാണ് വിവരം. തുടര്‍ന്ന് കടകളില്‍നിന്ന് ശേഖരിച്ച ആപ്പിളുകള്‍ കാക്കനാട് റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു...
കടകളിലെത്തുന്ന ആപ്പിളുകളില്‍ കൃതൃമ മിനുസവും, തിളക്കവും കൂടിവരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മൂന്നാറില്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധന. കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
മൂന്നാര്‍ മാര്‍ക്കറ്റില്‍നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആപ്പിളുകള്‍ വാങ്ങിയവരാണ് പുറംതൊലിയില്‍ മെഴുക് പോലുള്ള വസ്തു കണ്ടെത്തിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മൂന്നാറിലെ കടകളിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍ പുറംതൊലിയില്‍ കൃത്രിമം കണ്ടെത്തിയതായാണ് വിവരം. തുടര്‍ന്ന് കടകളില്‍നിന്ന് ശേഖരിച്ച ആപ്പിളുകള്‍ കാക്കനാട് റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായി ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പഴവര്ഗ്ഗങ്ങില് കൃത്രിമം നടത്തുന്നവര്‍ക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കും. പരിശോധനയില്‍ കൃത്രിമം തെളിഞ്ഞാല്‍ കച്ചവടക്കാര്‍ക്കെതിരെയും നിയമനടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.