അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം
|ഭരണകക്ഷിയില്‍ തന്നെ അഭിപ്രായഭിന്നത ഉണ്ടെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു
അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം. പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച് സമവായം വേണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാ പാര്‍ട്ടിയിലും അഭിപ്രായവ്യത്യാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാട് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രാണെന്ന് എം.എം ഹസന്‍ പ്രതികരിച്ചു.
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് യുഡിഎഫ് നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചത്.ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും യുഡിഎഫ് പൊതുനിലപാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ എസ് ഇ ബിയിലെ ഐ എന്‍ ടി യുസി സംഘടനയുടെ നിലപാടും പദ്ധതിക്ക് അനുകൂലമാണ്. പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം തുടരുന്നെന്ന സൂചനയാണ് ഇന്നത്തെ പ്രസ്താവനകള്‍ നല്‍കുന്നത്.