Kerala
ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനംഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം
Kerala

ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം

Sithara
|
15 April 2018 9:04 AM GMT

നിങ്ങള്‍ക്കായി ഫാര്‍മസിസ്റ്റിന്‍റെ കരുതല്‍ എന്നാണ് ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനത്തിലെ മുദ്രവാക്യം

ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം. നിങ്ങള്‍ക്കായി ഫാര്‍മസിസ്റ്റിന്‍റെ കരുതല്‍ എന്നാണ് ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനത്തിലെ മുദ്രവാക്യം. ഫാര്‍മസിസ്റ്റുകള്‍ക്ക് മാന്യമായ ശമ്പളം പോലും കേരളത്തില്‍ ലഭിക്കുന്നില്ല.

രോഗികളെ കൂടുതല്‍ സേവിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഫാര്‍മസിസ്റ്റിന്‍റെ കരുതല്‍ നിങ്ങള്‍ക്കായി എന്ന മുദ്രവാക്യം. സുരക്ഷിതമായി മരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സംസ്ഥാനത്ത് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ രോഗം കണ്ടെത്തുന്നത് ഡോക്ടറാണെങ്കിലും മരുന്നുകള്‍ തീരുമാനിക്കുന്നത് ഫാര്‍മസിസ്റ്റാണ്. കേരളത്തിലെ ഔഷധ വ്യാപാരമേഖല കുത്തഴിഞ്ഞു കിടക്കുന്നതിനു കാരണം വ്യാജ ഫാര്‍മസിസ്റ്റുകളുടെ ഇടപെടലാണ്.

ലോക ഫാര്‍മസി ദിനം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും ഔഷധ വ്യാപാരമേഖലയിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഫാര്‍മസിസ്റ്റുകളുടെ ആവശ്യം.

Related Tags :
Similar Posts