പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിനെതിരെ പരാതികളുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍
|ഭാവി തകര്‍ക്കുന്ന ശിക്ഷ നടപടികളാണ് കോളേജധികൃതരുടെ ഭാഗത്ത് നിന്ന് പലപ്പോഴും ഉണ്ടാകുന്നത്
തൃശൂര്‍ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നതിന് പോലും വിലക്കുണ്ടെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത് ഉള്‍പ്പടെ ഭാവി തകര്‍ക്കുന്ന ശിക്ഷ നടപടികളാണ് കോളേജധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു
ജിഷ്ണുവിന്റെ ഫോട്ടോ മുഖം മൂടിയാക്കിവെച്ചാണ് വിദ്യാര്‍ഥികള്‍ സംസാരിച്ചത്. ഇങ്ങനെ മുഖംമൂടി സംസാരിക്കുന്നത് പേടി കൊണ്ടാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങളുടെ വ്യക്തിപരമായ വിഷയങ്ങളില്‍ പോലും കോളേജധികൃതരുടെ ഇടപെടല്‍ നിത്യസംഭവമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ഭീഷണിപ്പെടുത്തും. ഫ്യൂഡല്‍ സമ്പ്രദായമാണ് കോളജില്‍ നില നില്‍ക്കുന്നത്. പരാതി പറഞ്ഞാല്‍ ആക്രമിക്കാനും മടിയില്ലെന്നും കോളജിലെ വിദ്യാര്‍ഥികള്‍ പറയുന്നു.
ബിടെക് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയത് സംഭവത്തെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭമാണ് കോളേജ് അധികൃതര്‍ക്കെതിരെ ഇന്നലെ ഉണ്ടായത്.