മുരുകന്റെ മരണത്തില്‍ ആറ് ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് പൊലീസ്
|കൊല്ലം മെഡിട്രീന ആശുപത്രിയിലേ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളട്രജിലെ ഡോ പാട്രിക്ക്, ഡോ ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍ ഡോ. ആഷിക്ക് എന്നിവര്‍ക്കെതിരെയാണ് പൊലീസ് റിപ്പോര്‍ട്ട്.
തമിഴ്നാട് സ്വദേശി മുരുകന് മരിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും സ്വകാര്യാശുപത്രികളിലെയും ഉള്‍പ്പടെ ആറു ഡോക്ടര്‍മാരേ പ്രതികളാകുമെന്ന നിലപാടില്‍ ഉറച്ച് പൊലീസ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് പുറമേ കൊല്ലം മെഡിട്രീന, മെഡിസിറ്റി മെഡിക്കല്‍ കോളജ്, ആസീസ്യ മെഡിക്കല്‍ കോളജ് എന്നീ സ്വാകാര്യാശുപത്രികളിലെ ഡോക്ടര്‍മാരാണ് പ്രതികളാവുക. എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടായിരിക്കും അന്തിമം.
ചികില്‍സ കിട്ടാതെ മുരുകന് മരിച്ച സംഭവത്തില്‍ ആറു ഡോക്ടര്‍മാര്‍ക്കും നാല് ആശുപത്രികള്‍ക്കും വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കൊല്ലം മെഡിട്രീന ആശുപത്രിയിലേ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളട്രജിലെ ഡോ പാട്രിക്ക്, ഡോ ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍ ഡോ. ആഷിക്ക് എന്നിവര്‍ക്കെതിരെയാണ് പൊലീസ് റിപ്പോര്‍ട്ട്.
പൊലീസിന്റെ കണ്ടെത്തലുകള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ അന്തിമമാകുക. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്രത്തിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കേസില്‍ 46 പേരെ സാക്ഷികളാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.