കരിപ്പൂരിനോട് അവഗണനയില്‍ പ്രതിഷേധിച്ച് എയര്‍ഇന്ത്യ ഓഫീസിനു മുന്പില് ധര്‍ണ
|കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസിനു മുന്പില് ധര്‍ണ
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസിനു മുന്പില് ധര്‍ണ നടത്തി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ധര്‍ണ.
റണ്‍വേ നവീകരണത്തിനായി കഴിഞ്ഞ മെയില്‍ അടച്ചിടുന്നത് വരെയുണ്ടായിരുന്ന എല്ലാ വിമാനസര്‍വീസുകളും പുനസ്ഥാപിക്കുക, എ 330 ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. എയര്‍ ഇന്ത്യ ഓഫീസിന് മുന്പില് നടന്ന ധര്‍ണ മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും കരിപ്പൂരിനെ പിന്‍വലിക്കാനുള്ള ശ്രമം നടക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ സി അബു, പി വി ഗംഗാധരന്, അഡ്വ പി എം സുരേഷ് ബാബു, സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി പി ദാസന് തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.