വരള്‍ച്ച മൂലം കേരളത്തില്‍ 50 ശതമാനം കൃഷിനാശമെന്ന് കേന്ദ്രസംഘം
|992 കോടി രൂപയുടെ അധികസഹായം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ 50 ശതമാനം നാശനഷ്ടമുണ്ടായതായി കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. നാണ്യവിളകളെ കൂടി കേന്ദ്ര ധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രസംഘം അറിയിച്ചു.
വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കാര്‍ഷിക മേഖലയില്‍ 50 ശതമാനം നാശനഷ്ടമുണ്ടായതായാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. നാണ്യവിളകളെ കൂടി കേന്ദ്രധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രസംഘം അറിയിച്ചു.
992 കോടിയുടെ അധിക ധനസഹായത്തിന് കൂടുതല്‍ രേഖകള്‍ സംഘം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. വരള്‍ച്ചാ ദുരിതം നേരിടാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും സംഘം അറിയിച്ചു. ഏപ്രില്‍ 18നാണ് 11 അംഗ കേന്ദ്രസംഘം കേരളത്തിലെത്തിയത്. രണ്ട് സംഘമായി തിരിഞ്ഞാണ് വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.