Kerala
മുന്നണി മാറ്റത്തിന്റെ സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളിമുന്നണി മാറ്റത്തിന്റെ സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി
Kerala

മുന്നണി മാറ്റത്തിന്റെ സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

Jaisy
|
16 April 2018 9:02 PM GMT

ബിജെപിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല

എന്‍ഡിഎ വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ നല്‍ക്കുന്ന സ്ഥാനങ്ങള്‍ സ്വീകരിക്കില്ല. അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കുമെന്നും തുഷാര്‍ കോഴിക്കോട് പറഞ്ഞു.

എന്‍ഡിഎ ബന്ധം വിച്ഛേജിച്ച് മുന്നണിമാറ്റത്തിന് തയ്യറാടെക്കുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു തുഷാറിന്റെ പ്രതികരണം. നേരത്തെ ആവശ്യപെട്ടിരുന്ന വിവിധ ബോര്‍ഡ് ചെയര്‍മാന്‍, മെമ്പര്‍ സ്ഥാനങ്ങള്‍ നല്‍കിയാല്‍ ഇനി സ്വീകരിക്കില്ലെന്നാണ് ബി.ഡി.ജെ.എസ് സംസ്ഥാന കമ്മറ്റി തീരുമാനം.

അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് ആരുമായി സഖ്യത്തില്‍ ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കും. മുന്നാക്ക സംവരണം ഒരിക്കലും നടക്കിലെന്നും ആളുകളെ തമ്മില്‍ തല്ലിക്കനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ഡി.ജെ.എസിമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വഹക സമിതി അംഗം ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്തെ വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നെങ്കിലും അധികാര സ്ഥാനങ്ങള്‍ വേണ്ടെന്ന തീരുമാനം ബി.ഡി.ജെ.എസ് എടുത്തത് ബിജെപി ഗൌരവത്തോടെയാണ് കാണുന്നത്.

Related Tags :
Similar Posts