ഡോക്ടര്‍മാരുടെ സമരം നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
|മെഡിക്കല്‍ ബന്ദ് ദിവസം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ ബന്ദ് ദിവസം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവം അന്വേഷിച്ച ഡിജിപി നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യ സെക്രട്ടറിയോട് നേരത്തെ മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു.