സെന്‍കുമാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കി
|ജിഷ കൊലപാതക കേസ്, പുറ്റിങ്ങല്‍ കേസ് എന്നിവയുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ.....
കാലാവധി പൂര്‍ത്തിയാക്കും മുന്പ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരായ ടി പി സെന്‍കുമാറിന്റെ ഹര്‍ജി കേന്ദ്ര അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണല്‍ ഈ മാസം ഏഴാം തിയതി പരിഗണിക്കും.
ജിഷ കൊലപാതകം, പുറ്റിങ്ങല്‍ ദുരന്തം എന്നീ കേസുകളില്‍ ഡി ജി പി ആയിരിക്കെ തനിക്ക് വീഴ്ച്ച പറ്റിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കാട്ടി സെന്‍കുമാര്‍ സത്യവാങ്ങ്മൂലം നല്‍കി. ഇതിന് തിങ്കളാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം.
പുററിങ്ങല്‍ വെടിക്കെട്ട് ദുരന്തം, പെരുന്പാവൂര്‍ ജിഷ വധം എന്നീ കേസുകളില്‍ കോടതി നിര്‍ ദേശ പ്രകാരമാണ് അന്വേഷണം നടന്നതെന്ന് സെന്‍കുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജിഷ കൊലക്കേസില്‍ തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് വഴി തെളിച്ചു. സിനീയോരിറ്റി
മറികടന്നല്ല കഴിഞ്ഞ സര്‍ക്കാര്‍ ഡി ജി പിയായി നിയമച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഡി ജി പി സ്ഥാനത്ത് സ്ഥലം മാറ്റുകയല്ല, തരം താഴ്ത്തുകയാണ് ചെയ്തതെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. സെന്‍കുമാറിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതിനാലാണ് കേസ് ഏഴാം തിയതിയിലേക്ക് മാറ്റിയത്.