Kerala
Kerala

ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതി ബഞ്ച് പുനഃസംഘടിപ്പിച്ചു

admin
|
16 April 2018 1:17 AM GMT

ജസ്റ്റിസുമാരായ സി.നാഗപ്പന്‍, ആര്‍.ഭാനുമതി എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര ബഞ്ചില്‍ തുടരും. പുതുതായി ഉള്‍പ്പെടുത്തിയ

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിയ്ക്കുന്ന സുപ്രീം കോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു. നിലവില്‍ കേസ് പരിഗണിയ്ക്കുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ വി.ഗോപാല്‍ ഗൌഡ, കുര്യന്‍ ജോസഫ് എന്നിവരെ ഒഴിവാക്കി. ജസ്റ്റിസുമാരായ സി.നാഗപ്പന്‍, ആര്‍.ഭാനുമതി എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര ബഞ്ചില്‍ തുടരും. പുതുതായി ഉള്‍പ്പെടുത്തിയ രണ്ടുപേരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. സി.നാഗപ്പനായിരിയ്ക്കും പുതിയ ബഞ്ചിലെ മുതിര്‍ന്ന അംഗം.

Similar Posts