മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണംതട്ടാന്‍ ശ്രമം: 7 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
|വെണ്ണല സ്വദേശി സാന്ദ്ര തോമസ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് കൊച്ചിയില്‍ പണം തട്ടാന്‍ ശ്രമമെന്ന് പരാതി. വെണ്ണല സ്വദേശി സാന്ദ്ര തോമസ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം പരാതി വ്യാജമാണെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു
എറണാകുളം വെണ്ണല സ്വദേശിയും ബിസിനസ്കാരിയുമായ സാന്ദ്ര തോമസാണ് പരാതിക്കാരി. ഇവര്‍ കലൂര്‍ സ്വദേശിയായ കമാലുദ്ദീനില്‍ നിന്നും വസ്തു വാങ്ങിയിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞ തുകയില്‍ നിന്നും കൂടുതലായി 50 ലക്ഷം രൂപ കൂടി വേണമെന്ന് കമാലുദ്ദീന്‍ ആവശ്യപ്പെട്ടതായാണ് പരാതി. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കമാലുദ്ദീന്റെ സുഹൃത്തുക്കളായ സിദ്ദീഖ്, ഫൈസല്‍, നിയാസ്, ജോഷി, വിന്‍സന്റ്, അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുമായി ബന്ധമുള്ള ആളാണ് തങ്ങളെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാതിയിലുണ്ട്
സിദ്ദീഖ് ഡിവൈഎഫ്ഐയുടെ നേതാവാണെന്നും ഗുണ്ടാ ലിസ്റ്റിലുള്ള ഭായി നസീറിന്റെ സുഹൃത്തുമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ ആരോപണം സിദ്ദീഖിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. പരാതിക്കാരിയായ സാന്ദ്രാ തോമസ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം പരാതിയെ കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ആരോപണ വിധേയവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.