യുഎഇയുടെ ദക്ഷിണേന്ത്യയിലെ ആദ്യ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് തുറന്നു
|കേരളവും യുഎഇയും തമ്മിലുളള നയതന്ത്ര - സാന്പത്തിക ബന്ധം ദൃഡമാകുന്നതിന് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
യുഎഇയുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളവും യുഎഇയും തമ്മിലുളള നയതന്ത്ര - സാന്പത്തിക ബന്ധം ദൃഡമാകുന്നതിന് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഡല്‍ഹിയിലെ എംബസിക്കും മുംബൈയിലെ കോണ്‍സുലേറ്റിനും പുറമെയാണ് തിരുവനന്തപുരത്ത് യുഎഇ പുതിയ കോണ്‍സുലേറ്റ് ആരംഭിച്ചത്. ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും കോണ്‍സുലേറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. യുഎഇ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കും തിരുവനന്തപുരത്തായിക്കും സേവനം. നാളെ മുതല്‍ വിസകള്‍ സ്വീകരിച്ചു തുടങ്ങും. ജമാല്‍ ഹുസൈന്‍ അല്‍ സാബിയാണ് കോണ്‍സുലേറ്റിന്റെ ജനറല്‍. യുഎഇ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ റഈസി, അംബാസിഡര്‍ അഹമദ് അല്‍ദാരി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസുഫലി, ശശിതരൂര്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.