ബാര്‍ കോഴ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
|അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു
മുന്‍മന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ശബ്ദദരേഖകളും ലാബ് റിപ്പോര്‍ട്ടുകളും പരിശോധിക്കാനുണ്ടെന്നും വിശദമായ അന്വഷണമാണ് നടത്തിയതെന്നും വിജിലന്‍സ് വ്യക്തമാക്കി.
2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാർ മുതലാളിമാരുടെ സംഘടനയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. കേസില് തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെ കെ എം മാണി സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും 15 ന് പരിഗണിക്കും.