Kerala
തുലാവര്‍ഷത്തില്‍ വന്‍ കുറവ്; തൃശൂര്‍ കടുത്ത വരള്‍ച്ചയുടെ പിടിയില്‍തുലാവര്‍ഷത്തില്‍ വന്‍ കുറവ്; തൃശൂര്‍ കടുത്ത വരള്‍ച്ചയുടെ പിടിയില്‍
Kerala

തുലാവര്‍ഷത്തില്‍ വന്‍ കുറവ്; തൃശൂര്‍ കടുത്ത വരള്‍ച്ചയുടെ പിടിയില്‍

Ubaid
|
19 April 2018 5:51 AM GMT

എണ്‍പത്തിയാറടി ശേഷിയുള്ള ഡാമില്‍ നിലവില്‍ 76 അടി വെള്ളമാണ് ശേഷിക്കുന്നത്. ദിവസേന ഒരു സെന്‍റീമീറ്റര്‍ വീതം ജലനിരപ്പ് താ‍ഴ്ന്നുകൊണ്ടിരിക്കുകയാണ്.

തുലാവര്‍ഷം കൂടി ചതിച്ചതോടെ തൃശൂര്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാകുമെന്ന് ആശങ്ക. ജില്ലയില്‍ 73 ശതമാനം മഴയുടെ കുറവാണ് തുലാവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. നദികളിലും ഡാമുകളിലും ഗണ്യമായ രീതിയില്‍ വെള്ളം കുറഞ്ഞത് നഗരങ്ങളെയും ഗ്രാമങ്ങളെയും ഒ രു പോലെ ബാധിക്കും. തൃശൂര് നഗരത്തിന്‍റെ കുടിവെള്ള സ്രോതസാണ് പീച്ചി ഡാം. മഴ കുറഞ്ഞതോടെ ഡാമില്‍ വെള്ളം കുറയാന്‌ തുടങ്ങി.

എണ്‍പത്തിയാറടി ശേഷിയുള്ള ഡാമില്‍ നിലവില്‍ 76 അടി വെള്ളമാണ് ശേഷിക്കുന്നത്. ദിവസേന ഒരു സെന്‍റീമീറ്റര്‍ വീതം ജലനിരപ്പ് താ‍ഴ്ന്നുകൊണ്ടിരിക്കുകയാണ്. തൃശൂരിലെയും എറണാകുളത്തെയും മുപ്പതോളം തദ്ദേശ ഭരണ പ്രദേശങ്ങളുടെ കുടിവെള്ള സ്രോതസായ ചാലക്കുടി പുഴയിലും വലിയ തോതില്‍ വെള്ളം കുറഞ്ഞു. കേരള ഷോളയാറിലും പെരിങ്ങല്‍കുത്ത് ഡാമിലും ആവശ്യമുള്ളതിനേക്കാള്‍ പകുതി വെള്ളം മാത്രമാണുള്ളത്.

കൃഷി ആവശ്യങ്ങള്‍ക്കുള്ള വാഴാനി ഡാമില്‍ 2 മില്യണ് എ ക്യൂബ് വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം എട്ട് എം ക്യൂബ് വെള്ളം ഈ സമയത്തുണ്ടായിരുന്നു. കൃഷിക്ക് ഇത്തവണ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.

3 ജില്ലകളിലായി 175 പഞ്ചായത്തുകളും 8 മുനിസിപ്പാലിറ്റികള്‍ക്കും വെള്ളം നല്‍കുന്നത് ഭാരതപ്പുഴയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തവണ ജലക്ഷാമം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്.

Related Tags :
Similar Posts