Kerala
Kerala
ജിഷയുടെ കൊലപാതകം കേരള മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ സംഭവമെന്ന് മുഖ്യമന്ത്രി
|19 April 2018 3:59 AM GMT
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഉമ്മന്‍ ചാണ്ടി
പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമവിദ്യാര്‍ഥിയുടെ കൊലപാതകം കേരള മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ സംഭവമെന്ന് മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പറഞ്ഞു.
ജിഷയുടെത് ക്രൂരമായ കൊലപാതകമാണ്. സംഭവം അത്യന്തം ദൌര്‍ഭാഗ്യകരമാണെന്നും കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് മധ്യമേഖല ഐ ജി അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു