Kerala
ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരിഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി
Kerala

ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി

Subin
|
19 April 2018 4:31 PM GMT

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും സംഭവം അപലപനീയമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് പിന്തുടര്‍ന്നപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ഹാജരായത്. അക്രമവും കൊലപാതകവും നടക്കാന്‍ പാടില്ലെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി പാറഞ്ഞു.

പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ഹാജരായതാണ്. പൊലീസ് ഇവരെ കണ്ടെത്തിയ സാഹചര്യം പാര്‍ട്ടി പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും സംഭവം അപലപനീയമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പിടിയിലായവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കും. അക്രമവവും കൊലപാതകവും നടക്കാന്‍ പാടില്ലെന്നുള്ളതാണ് സിപിഎം നിലപാട്.

Similar Posts