Kerala
നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ തിരുത്ത്; വിവാദ 3 A വ്യവസ്ഥ റദ്ദാക്കുംനെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ തിരുത്ത്; വിവാദ 3 A വ്യവസ്ഥ റദ്ദാക്കും
Kerala

നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ തിരുത്ത്; വിവാദ 3 A വ്യവസ്ഥ റദ്ദാക്കും

Khasida
|
20 April 2018 10:53 AM GMT

ഭേദഗതി ബില്‍ നവംബര്‍ 2ന് സഭയില്‍

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ നവംബര്‍ രണ്ടിന് നിയമസഭയില്‍ അവതരിപ്പിക്കും. 2008ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് നിയമ പ്രാബല്യം നല്‍കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 3 A എന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ റദ്ദാക്കപ്പെടുക.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ന് മുമ്പ് നികത്തപ്പെട്ട നെല്‍വയലുകള്‍ ന്യായവിലയുടെ 25 ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. വമ്പിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായതാണ് ഈ നടപടി. അനധികൃതമായ നികത്തലുകള്‍ക്ക് സാധുത നല്‍കി നെല്‍വയല്‍ സംരക്ഷണ നിയമത്തെ അട്ടിമറിച്ചെന്നായിരുന്നു വിമര്‍ശം.

സംസ്ഥാനത്താകെ ലക്ഷം അപേക്ഷകളാണ് ക്രമപ്പെടുത്തലിനായി ലഭിച്ചത്. 56 കേസുകളിലായി 60 ഏക്കറോളം ഭൂമി ഇങ്ങനെ ക്രമപ്പെടുത്തി നല്‍കി. നിലവില്‍ 93000 അപേക്ഷകള്‍ പരിഗണന കാത്ത് കിടപ്പുണ്ട്. എന്നാല്‍ പുതിയ ഭേദഗതി പാസാകുന്നതോടെ 3 എ വ്യവസ്ഥ റദ്ദാകും. പണം അടച്ചവരുടേതൊഴികെ മറ്റ് അപേക്ഷകള്‍ തള്ളപ്പെടും.

എല്‍ ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനമനുസരിച്ചാണ് നിയമ ഭേദഗതി. നിലവില്‍ നികത്തിക്കഴിഞ്ഞവ നെല്‍കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ അവ സ്പെഷ്യല്‍ അഗ്രിക്കള്‍ച്ചറല്‍ ലാന്‍ഡായി രേഖപ്പെടുത്തുന്നതിനും നികത്തിയ തുണ്ട് ഭൂമികളില്‍ വീടുവെച്ചവര്‍ക്ക് ഇളവ് നല്‍കാനും ആലോചിച്ചിരുന്നെങ്കിലും വിശദമായ ചര്‍ച്ചകള്‍ക്കായി മാറ്റിവെക്കുകയായിരുന്നു.

Related Tags :
Similar Posts