Kerala
ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനായിരുന്നില്ല: വി മുരളീധരനെ തിരുത്തി എംജിഎസ്ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനായിരുന്നില്ല: വി മുരളീധരനെ തിരുത്തി എംജിഎസ്
Kerala

ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനായിരുന്നില്ല: വി മുരളീധരനെ തിരുത്തി എംജിഎസ്

Khasida
|
20 April 2018 1:21 AM GMT

പുതിയ തലമുറ ചരിത്രം പഠിക്കണമെന്ന് എം ജി എസ്

കോഴിക്കോട് നടന്ന പഴശിരാജ അനുസ്മരണ സമ്മേളനത്തില്‍ ബിജപി നേതാവ് വി മുരളീധരനെ തിരുത്തി ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. അഹിംസയിലൂന്നിയ സമര മാര്‍ഗത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന പ്രചാരണം ശരിയല്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഗാന്ധിയന്‍ സമര രീതിതന്നെയാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് എം ജി എസ് പറഞ്ഞു.

ബിജെപി അനുകൂല സംഘടനയായ പഴശ്ശി ഫൌണ്ടേഷനും നെഹ്രു യുവകേന്ദ്രയും സംയുക്തമായിട്ടായിരുന്നു കോഴിക്കോട് പഴശ്ശിരാജ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ചരിത്രത്തില്‍ പല നായകരേയും അര്‍ഹിക്കാത്ത പദവിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് ഉദ്ഘാടകനായ വി മുരളീധരന്‍ ആരോപിച്ചു.

ടിപ്പു സുല്‍ത്താനെപ്പോലുള്ള അക്രമകാരികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരായി പോരാടിയവരാണ് കേരളത്തിലെ നാട്ടുരാജാക്കന്‍മാരെന്നും മുരളീധരന്‍ പറഞ്ഞു. അനുസ്മരണ പ്രഭാഷണം നടത്തിയ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പക്ഷേ ചരിത്രരേഖകള്‍ നിരത്തി ഈ വാദങ്ങളെ തിരുത്തി. യഥാര്‍ഥ ചരിത്രം പഠിക്കാന്‍ പുതിയ തലമുറ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts