Kerala
Kerala

റോഡപകടത്തിൽ മരണപ്പെട്ട മകന് സ്മാരകം തീര്‍ത്ത് മാതാപിതാക്കള്‍

Ubaid
|
20 April 2018 12:10 AM GMT

7.ം വയസ്സിൽ റോഡപകടത്തിൽ മകൻ നഷ്ടപ്പെട്ടപ്പോൾ മകന് കരുതിവച്ചതെല്ലാം ചേർത്ത് റോഡ് സുരക്ഷ അവകാശമാക്കാൻ യത്നിക്കുന്ന പ്രവർത്തനത്തലാണ് ആലപ്പുഴ ചേർത്തല തുറവൂരിലുള്ള മാധവ ബാലസുബ്രഹ്മണ്യം

അപകടത്തിൽ പ്രിയപ്പെട്ടവർ പൊലിയുമ്പോൾ അതോർത്ത് ജീവിതം തള്ളിനീക്കി പ്രയാസപ്പെടുന്നവർക്ക് ഉചിതമായ ഒരു സ്മാരകം തീർത്ത മാതാപിതാക്കളെ പരിചയപ്പെടാം. 17.ം വയസ്സിൽ റോഡപകടത്തിൽ മകൻ നഷ്ടപ്പെട്ടപ്പോൾ മകന് കരുതിവച്ചതെല്ലാം ചേർത്ത് റോഡ് സുരക്ഷ അവകാശമാക്കാൻ യത്നിക്കുന്ന പ്രവർത്തനത്തലാണ് ആലപ്പുഴ ചേർത്തല തുറവൂരിലുള്ള മാധവ ബാലസുബ്രഹ്മണ്യം.

വീട്ടിലേക്ക് കയറി ചെല്ലുമ്പോഴേ ഒരു കുട്ടിയുടെ അർഥകായ പ്രതിമ സംരക്ഷിക്കപെടുന്നതായി കാണാം. ഇതൊരു വെറും സ്മാരകമല്ല. റോഡപകടങ്ങളെക്കുറിച്ചും അത് സംഭവിക്കുന്പോൾ സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് ബോധവൽകരിക്കുന്ന ഒരു ട്രസ്റ്റിന്റെ ശിലകൂടിയാണിത്.

പ്രാർഥിച്ചും നേർച്ചകളനവധി നേർന്നും വൈകി ലഭിച്ച ഏകമകനെ വിദ്യാർഥികാലത്ത് തന്നെ കൺമുന്നിൽ വച്ച് നടന്ന അപടത്തിൽ നഷ്ടപ്പെട്ടപ്പോൾ, മാതാപിതാക്കൾ കരഞ്ഞിരുന്ന് കാലം കഴിച്ചില്ല. തൊട്ടടുത്ത വർഷം മകന്റെ പേരിൽ ട്രസ്റ്റിന് രൂപം നൽകി. ശംഭു സ്മാരക ട്രസ്റ്റ്., കേവലം ക്ഷേമപ്രവർത്തനം എന്ന പതിവ് രീതിക്കൾപ്പുറം റോഡ് സുരക്ഷ അവകാശമായി പ്രഖ്യാപിക്കാനുള്ള യജ്‍ഞത്തിലാണ് ട്രസ്റ്റ്.

റോഡപകടമെന്ന മാരക വിപത്തിനെതിരെ ആവുന്നതെല്ലാം ചെയ്യുന്പോൾ അപടത്തിൽ പെട്ടവർക്ക് നിയമ സഹായവും ചികിത്സാ സഹായവും ഇവരുടെ ലക്ഷ്യമാണ്. അശ്രദ്ധമായി അപകടമുണ്ടാക്കുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കണമെങ്കിൽ റോഡ് സുരക്ഷ അവകാശമാകണമെന്നാണ് മാധവ ബാലസുബ്രഹ്മണ്യത്തിന്റേയും ഭാര്യ പത്മജയുടേയും പക്ഷം.

Related Tags :
Similar Posts