നടിയെ അപമാനിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഒത്തു തീര്‍പ്പ് സ്ഥിരീകരിച്ചു
|ഹണി ബി ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ബോഡി ഡബ്ലിംങ് നടത്തിയെന്നുമാണ് കേസ്.
ഷൂട്ടിങ്ങിനിടെ നടിയെ അപമാനിച്ച കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നത് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ഈ മാസം പതിനെട്ടിലേക്ക് മാറ്റി. കേസില്‍ പോസിക്യൂഷന്‍ ഒത്തു തീര്‍പ്പ് സ്ഥിരീകരിച്ചു.
ഹണി ബി ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ബോഡി ഡബ്ലിംങ് നടത്തിയെന്നുമാണ് കേസ്. സംവിധായകന്‍ ജീന്‍ പോള്‍ നടന്‍ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണ് കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് നടി ഒത്തു തീര്‍പ്പിന് സമ്മതമാണെന്നുള്ള സത്യവാങ്മൂലം നല്‍കിയെന്ന് വിവരം പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചത്.
കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും. അതേ സമയം പൊലീസ് കോടതിയില്‍ മൗനം പാലിച്ചു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.