Kerala
രാവിലെ മുതല്‍ ചൂടേറിയ ചര്‍ച്ചകള്‍; ഒടുവില്‍ രാജി ഇന്നില്ലെന്ന തീരുമാനംരാവിലെ മുതല്‍ ചൂടേറിയ ചര്‍ച്ചകള്‍; ഒടുവില്‍ രാജി ഇന്നില്ലെന്ന തീരുമാനം
Kerala

രാവിലെ മുതല്‍ ചൂടേറിയ ചര്‍ച്ചകള്‍; ഒടുവില്‍ രാജി ഇന്നില്ലെന്ന തീരുമാനം

Muhsina
|
20 April 2018 2:10 PM GMT

എവിടെയും ചാണ്ടിയുടെ രാജി എന്നതായിരുന്നു മുഴക്കം. സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ എന്‍സിപി നേതാക്കള്‍ രാവിലെ തന്നെ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. അങ്ങനെ..

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കായിരുന്നു ഇന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ഒരു പകല്‍ മുഴുവന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജി ഇന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

എവിടെയും ചാണ്ടിയുടെ രാജി എന്നതായിരുന്നു മുഴക്കം. സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ എന്‍സിപി നേതാക്കള്‍ രാവിലെ തന്നെ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. അങ്ങനെ രാജി വെക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനം ഉരുത്തിരിയുന്നു. എന്‍സിപി നേതാക്കളായ മാണി സി കാപ്പന്‍, സുള്‍ഫിക്കര്‍ മയൂരി എന്നിവര്‍ ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച. രാജി ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ച നിലപാട് ആവര്‍‌ത്തിച്ചുകൊണ്ട് എന്‍സിപി നിലകൊണ്ടു. ഉച്ചക്ക് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമറിയിക്കുന്നതിന് മുന്നോടിയായിരുന്നു തിരക്കിട്ട ചര്‍ച്ചകള്‍. ഇടക്ക് അല്‍പ്പം മയം വരുത്തി.

ധാര്‍മികതയുടെ പേരില്‍ രാജി വെച്ച എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ രാജിവെക്കുമായി കാര്യങ്ങള്‍. ഇതിനിടയില്‍ എം എല്‍ എ ഹോസ്റ്റലില്‍ എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയുമായുമുള്ള കൂടിക്കാഴ്ച. ഉച്ചച്ചൂട് കൂടുന്നതിന് അനുസരിച്ച് ചര്‍ച്ചകള്‍ക്കും ചൂടേറി. എ കെ ജി സെന്‍ററിലായിരുന്നു അടുത്ത ഉദ്വേഗ നിമിഷങ്ങള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ എകെജി സെന്‍ററില്‍ കൂടിയാലോചനകള്‍ നടത്തി. ഒടുവില്‍ ചങ്കിടിപ്പോടെ ചാണ്ടിയും കൂട്ടരും 2.30 ഓടു കൂടി നിര്‍ണായകമായ എല്‍ഡിഎഫ് യോഗത്തിലേക്ക്. രണ്ട് മണിക്കൂര്‍ നേരെത്തെ വാദപ്രദിവാദങ്ങളും നിലപാടുകളും ... പുറത്ത് അന്തിമ തീരുമാനമറിയാന്‍ മാധ്യമങ്ങളും. ഒടുവില്‍ രാജി ഇന്നില്ലെന്ന തീരുമാനം പകരം മുഖ്യമന്ത്രി തീരുമാനിക്കും. ഇനിയുള്ള നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ ഇതിനേക്കാള്‍ ചൂടിയേറിയതാകും.

Related Tags :
Similar Posts