ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള റിപോര്‍ട്ടില്‍ നടപടിയില്ല
|ജീവന് രക്ഷാ വാഹനങ്ങളുടെ പ്രവര്‍ത്തനം ഏകോപിക്കാന്‍ ലക്ഷ്യമിട്ട് മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തയ്യാറാക്കിയ റിപോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും പതിവ് പോലെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.
ആംബുലന്‍സുകളുടെ വാടക നിശ്ചയിക്കുന്നത് മുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നിടത്ത് വരെ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. ശാസ്ത്രീയമായി ജീവന് രക്ഷാ വാഹനങ്ങളുടെ പ്രവര്‍ത്തനം ഏകോപിക്കാന്‍ ലക്ഷ്യമിട്ട് മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തയ്യാറാക്കിയ റിപോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും പതിവ് പോലെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.
ആശുപത്രിക്കും ദുരന്തസ്ഥലത്തിനും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിക്കേണ്ട ആംബുലന്‍സുകളെ സാങ്കേതിക വിദ്യയുടെയും സേവനങ്ങളുടേയും അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുകയാണ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളേയും ഒറ്റ ഫോണ്‍ നമ്പറില്‍ കോര്‍ത്തിണക്കണം. ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന സംവിധാനം കൂടി ഒരുക്കിയാല്‍ ആശുപത്രി പടിക്കല്‍ കാത്ത് കിടന്ന് ഓട്ടം പിടിക്കുന്ന രീതിക്കും മാറ്റം വരുത്താന്‍ കഴിയും. ഇതോടൊപ്പം ബേസിക് ലൈഫ് സപോര്‍ട്ടിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതടക്കമുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് 2016 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മന്ത്രി തലത്തിലടക്കം ചില ചര്‍ച്ചകള്‍ നടന്നെങ്കിലും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് നേതൃത്വം നല്കുന്ന എയിഞ്ചല്‍സ് സമര്‍പ്പിച്ച പഠന റിപോര്‍ട്ടിന് മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
ആംബുലന്‍സുകളുടെ അമിത വാടക ഈടാക്കുന്നതായി പരാതിയുടെ അടിസ്ഥാനത്തില്‍ വാടക നിശ്ചയിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തി. ഗ്രേഡ് അനുസരിച്ച് വാടക നിശ്ചയിക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും ഉയരുന്നത്.