Kerala
Kerala
ബാര്‍ കോഴ ഉയര്‍ത്തി മാണി യുഡിഎഫ് വിടുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്
|21 April 2018 7:31 PM GMT
കെ എം മാണി പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ ബാര്‍ കോഴക്കേസിലെ കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് വിടുമെന്ന്....
ബാര്‍ കോഴക്കേസ് ഉയര്‍ത്തി കേരള കോണ്‍ഗ്രസ് എം യു ഡി എഫ് വിടുന്നതില്‍ ധാര്‍മികതയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് പറഞ്ഞു. കെ എം മാണി പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ ബാര്‍ കോഴക്കേസിലെ കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് വിടുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു. കുടുംബ താല്പര്യങ്ങള് മാത്രമാണ് മാണിയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്ന് പാര്‍ട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജും പറഞ്ഞു