Kerala
കരിപ്പൂർ വിമാനത്താവള വികസനം; പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചുകരിപ്പൂർ വിമാനത്താവള വികസനം; പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു
Kerala

കരിപ്പൂർ വിമാനത്താവള വികസനം; പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു

Ubaid
|
21 April 2018 12:33 AM GMT

സ്ഥലം വിട്ടുനല്‍കുന്നവർക്ക് സെന്റിന് 3മുതല് 10 ലക്ഷം വരെയാണ് നല്‍കുക. വിഷയം ചർച്ച ചെയ്യാന്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം അലസി പിരിഞ്ഞു

കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. സ്ഥലം വിട്ടുനല്‍കുന്നവർക്ക് സെന്റിന് 3മുതല് 10 ലക്ഷം വരെയാണ് നല്‍കുക. വിഷയം ചർച്ച ചെയ്യാന്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം അലസി പിരിഞ്ഞു.

ജനപ്രതിനിധികള്‍, സമരസമിതി നേതാക്കള്‍, പ്രദേശവാസികള്‍ എന്നിവരുള്‍പ്പടെയുള്ളയാളുകളെയാണ് കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട യോഗത്തില്‍ വിളിച്ചു ചേര്‍ത്തത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയിലാരുന്നു യോഗം. യോഗത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തീരുമാനങ്ങള്‍ മന്ത്രി പ്രഖ്യാപിച്ചു. പതിനൊന്ന് തവണ ഭൂമി വിട്ടുകൊടുത്ത തങ്ങള്‍ ഇനി ഒരിഞ്ചുഭൂമി പോലും വികസനത്തിനായി വിട്ടു നല്‍കില്ലെന്ന നിലപാട് സമരസമിതക്കാര്‍ എടുത്തതോടെ യോഗം അലങ്കോലമായി. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാലും എട്ട് വർഷം കൊണ്ട് മാത്രമേ വികസനപ്രവർത്തനങ്ങള്‍ പൂർത്തിയാക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു.

Similar Posts