Kerala
Kerala
ലോ അക്കാദമിയിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിഎസ് എത്തി
|21 April 2018 5:18 AM GMT
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് വിഎസ്
തിരുവനന്തപുരം ലോ അക്കാദമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് വി എസ് അച്യുതാനന്ദൻ. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും വിഎസ് പറഞ്ഞു. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സമരവേദിയിൽ എത്തിയതായിരുന്നു വിഎസ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഇന്ന് 15-ആം ദിനത്തിലേക്ക് കടന്നു. ഈ വേളയിലാണ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് വിഎസ് സമരപന്തലിലെത്തിയത്. സമരമുഖത്തുള്ള വിദ്യാർത്ഥികൾ ആവേശത്തോടെയാണ് വിഎസിനെ വരവേറ്റത്.
രാഷ്ട്രീയ നേതൃത്വം സമരം ഏറ്റെടുത്തതോടെ ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.