Kerala
കുമരകം മെത്രാന്‍കായലിലെ 378 ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് റവന്യൂ വകുപ്പിന്റെ വിയോജിപ്പ് മറികടന്ന്കുമരകം മെത്രാന്‍കായലിലെ 378 ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് റവന്യൂ വകുപ്പിന്റെ വിയോജിപ്പ് മറികടന്ന്
Kerala

കുമരകം മെത്രാന്‍കായലിലെ 378 ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് റവന്യൂ വകുപ്പിന്റെ വിയോജിപ്പ് മറികടന്ന്

admin
|
21 April 2018 3:54 AM GMT

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസനും ചേര്‍ന്നാണ് റവന്യൂവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് വയല്‍ നികത്താന്‍ അനുമതി നല്‍കിയത്...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസനും ചേര്‍ന്നാണ് മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയതെന്ന് രേഖകള്‍. റവന്യൂ വകുപ്പിന്റെ വിയോജിപ്പ് മറികടന്നാണ് 378 ഏക്കര്‍ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ തീരുമാനിച്ചത്. കോട്ടയം ജില്ലാ കളക്ടര്‍ ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വകാര്യകമ്പനിക്ക് വേണ്ടിയാണന്ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നു. മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയും ഇടപെട്ട് വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ മീഡിയാവണ്ണിന് ലഭിച്ചു.

സ്വകാര്യ കമ്പനിക്ക് വയല്‍ നികത്താനുള്ള അനുമതി നല്‍കുന്നതിന് മുമ്പ് കോട്ടയം ജില്ലാ കളക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ജില്ലാ കളക്ടര്‍ റവന്യൂവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വയല്‍ നികത്താനുള്ള അനുമതി നല്‍കിയാല്‍ 10000 തൊഴിലവസരങ്ങളും 2200 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്ത് ഉണ്ടാകുമെന്ന് എഴുതി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കാമെന്നും വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിച്ച റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ബിശ്വാസ് മേത്ത കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. സ്വകാര്യകമ്പനിക്ക് വയല്‍ നികത്താനുള്ള അനുമതി നല്‍കരുതെന്ന് കുറിച്ച് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസന് റിപ്പോര്‍ട്ട് കൈമാറി. ഫെബ്രുവരി 20ന് റിപ്പോര്‍ട്ട് പരിശോധിച്ച ജിജി തോംസണ്‍ വയല്‍ നികത്താനുള്ള അനുമതി നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയല്‍ നികത്താനുള്ള അനുമതി നല്‍കികൊണ്ടുള്ള ഫയലില്‍ ഒപ്പുവച്ചു.
ചട്ടങ്ങള്‍ മറികടന്നാണ് കോട്ടയം ജില്ലാ കളക്ടര്‍ സ്വകാര്യകമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ഗുരുതര ആരോപണങ്ങള്‍ പോലും മുഖവിലക്കെടുക്കാതെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് വയല്‍ നികത്താന്‍ അനുമതി നല്‍കിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചിരുന്നു.

Related Tags :
Similar Posts