മന്ത്രി തോമസ്ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു
|ചികിത്സയുടെ ആവശ്യത്തിനായി വിദേശത്ത് പോകുന്നതിനാണ് അവധിക്ക് അപേക്ഷിച്ചത്. ഏഴ് ദിവസത്തില്‍കൂടുതല്‍ അവധി വേണ്ടതിനാല്‍
ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി ദീര്‍ഘകാല അവധിയിൽ പ്രവേശിക്കുന്നു. ഗതാഗത വകപ്പിന്റെ ചുമതല മറ്റൊരാൾക്ക് നൽകും. തുടർ ചികിത്സയ്ക്കായി വിദേശത്ത് പോകേണ്ടതിനാലാണ് അവധിയിൽ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ അന്തിമ റിപ്പോർട്ട് നൽകാനിരിക്കുകയാണ്. അതിനിടെയാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നത്. കൈയ്ക്ക് പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ആവശ്യമാണെന്നും അതിന് വിദേശത്ത് പോകാനാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നതെന്നുമാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. നേരത്തെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ തന്നെ തുടർ ചികിത്സ നടത്താനാണിതെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു. അവധി 7 ദിവസത്തിൽ കൂടുതൽ വരുന്നതിനാൽ ചട്ടമനുസരിച്ച് വകുപ്പിന്റെ ചുമതല മറ്റൊരാൾക്ക് നൽകും.