ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം നാളെ
|സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭയോഗം നാളെ ചേരും.ബഹിഷ്കരണത്തില്‍ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ അതൃപ്തി നാളത്തെ യോഗത്തില്‍ പ്രകടിപ്പിക്കുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റ് നോക്കുന്നത്.അതേസമയം..
സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭയോഗം നാളെ ചേരും.ബഹിഷ്കരണത്തില്‍ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ അതൃപ്തി നാളത്തെ യോഗത്തില്‍ പ്രകടിപ്പിക്കുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റ് നോക്കുന്നത്.അതേസമയം സിപിഐ തീരുമാനത്തിന് പിന്നാലെയുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച ഉടനെയുണ്ടായേക്കും.
ഹൈക്കോടതി കടുത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചിട്ടും തോമസ് ചാണ്ടി മന്ത്രിസഭയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഐയുടെ നാല് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.കഴിഞ്ഞ ബുധനാഴ്ച നടന്ന യോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നായിരിന്നു സിപിഐയുടെ നിയമസഭകക്ഷി നേതാവ് ഇ ചന്ദ്രശേഖരന് മുറഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെസിപിഐയും സിപിഎമ്മും തമ്മില്‍ പരസ്യമായ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുന്‍പാണ് നാളെ വീണ്ടും മന്ത്രിസഭയോഗം ചേരുന്നത്.പരസ്യമായി പ്രകടിപ്പിച്ച അതൃപ്തി ഇന്നത്തെ യോഗത്തില്‍ പ്രകടിപ്പിക്കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശന്ങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ ധാരണയായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇനി പരസ്യപ്രതികരണങ്ങള്‍ നടത്തിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.