Kerala
Kerala

ആരോഗ്യ സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ തുടര്‍നടപടി ഗവേണിംങ് കൗണ്‍സിലിന് വിട്ടു

Subin
|
21 April 2018 12:59 PM GMT

ചാലക്കുടി സെന്റ് ജെയിംസ് കോളേജിന് എംഫാം റാങ്കുകള്‍ തുടര്‍ച്ചയായി ലഭിച്ചത് മാര്‍ക്ക് ദാനത്തിലൂടെയാണെന്ന് സെനറ്റ് നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു

ആരോഗ്യ സര്‍വകലാശാല എംഫാം പരീക്ഷ മാര്‍ക്ക് ദാനത്തില്‍ തുടര്‍ നടപടികള്‍ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ സ്വീകരിക്കും. സെനറ്റ് അന്വേഷണ സമിതിയുടെ റിപോര്‍ട്ട് ബോര്‍ഡ് അഡ്ജ്യൂഡിക്കേഷന്‍ തുടര്‍ നടപടികള്‍ക്കായി ഗവേണിങ് കൗണ്‍സിലിന് വിട്ടു. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജിവെച്ച പരീക്ഷ ചുമതലയുണ്ടായിരുന്ന ഉന്നതരുടെ രാജി സ്വീകരിച്ച് രജിസ്ട്രാര്‍ ഉത്തരവ് പുറത്തിറക്കി.

ചാലക്കുടി സെന്റ് ജെയിംസ് കോളേജിന് എംഫാം റാങ്കുകള്‍ തുടര്‍ച്ചയായി ലഭിച്ചത് മാര്‍ക്ക് ദാനത്തിലൂടെയാണെന്ന് സെനറ്റ് നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന് ബോര്‍ഡ് ഓഫ് അഡ്ജ്യൂഡിക്കേഷന്‍ കോപ്പിയടിച്ചതാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയ രണ്ട് തീസിസുകള്‍ പരിശോധനയ്ക്ക് വിധേയമായി. ബാക്കി റിപ്പോര്‍ട്ടിലെ എല്ലാ കാര്യങ്ങളും സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സിലാവും പരിഗണിക്കുക.

ഹെല്‍ത്ത് സെക്രട്ടറി അടക്കം ഉള്‍പ്പെടുന്നതാണ് ഗവേണിങ് കൗണ്‍സില്‍. പരീക്ഷ സെന്റര്‍ റദ്ദാക്കുക, റാങ്ക് പുനപരിശോധനക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ഗവേണിങ് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വരും. മാര്‍ക്ക് ദാനം നടന്നതായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ഫാര്‍മസി ഫാക്കല്‍റ്റി ഡീന്‍ കുപ്പു സ്വാമി, പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ സിഐ സജീദ്, യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ വി പത്മജ എന്നിവര്‍ വൈസ് ചാന്‍സിലര്‍ക്ക് രാജികത്ത് സമര്‍പ്പിച്ചിരുന്നു. രാജി അംഗീകരിച്ചു കൊണ്ട് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

Similar Posts