Kerala
വിജിലന്‍സ് നിയമോപദേശകരുടെ അധികാരം വെട്ടിച്ചുരുക്കി ഡയറക്ടറുടെ സര്‍ക്കുലര്‍‌വിജിലന്‍സ് നിയമോപദേശകരുടെ അധികാരം വെട്ടിച്ചുരുക്കി ഡയറക്ടറുടെ സര്‍ക്കുലര്‍‌
Kerala

വിജിലന്‍സ് നിയമോപദേശകരുടെ അധികാരം വെട്ടിച്ചുരുക്കി ഡയറക്ടറുടെ സര്‍ക്കുലര്‍‌

Khasida
|
21 April 2018 6:06 AM GMT

നിയമോപദേശകര്‍ നിര്‍ദേശം നല്‍കേണ്ടതില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ എന്‍ പി അസ്താനയുടെ സര്‍ക്കുലര്‍


വിജിലൻസ് നിയമോപദേശകരുടെ അധികാരം വെട്ടിച്ചുരുക്കി ഡയറകടറുടെ പുതിയ ഉത്തരവ്. ലഭിക്കുന്ന നിയമോപദേശം വേണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് തള്ളാമെന്നാണ് പുതിയ ഉത്തരവ്. നിയമോപദേശം അഭിപ്രായം മാത്രമായി പരിഗണിച്ചാൽ മതിയെന്നും സർക്കുലറിൽ ഉണ്ട്. ഉത്തരവ് സുപ്രധാന കേസുകളെ ബാധിക്കുമെന്നാണ് നിയമോപദേഷ്ടാക്കൾ വ്യക്തമാക്കുന്നത്.

വിജിലൻസ് അന്വേഷിക്കുന്ന പരാതികളിലും കേസുകളിലും നിയമോപദേശം തേടി തുടർ നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന രീതി. സുപ്രധാന കേസുകളിലെ അന്വേഷണങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും വിജിലൻസ് നിയമോപദേശകരുടെ അഭിപ്രായം പരിഗണിച്ചായിരുന്നു. വിജിലൻസ് മാന്വൽ പ്രകാരം പിന്തുടരുന്ന ഈ നടപടി ക്രമങ്ങൾ അട്ടിമറിക്കുന്നതാണ് വിജിലൻസ് ഡയറക്ടർ നിർമൽ ചന്ദ്ര അസ്താനയുടെ സർക്കുലർ.

നിയമോപദേഷ്ടാക്കളുടെ ഉപദേശം ലഭിച്ചാലും ഇത് തള്ളാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. നിയമോപദേശം അദിപ്രായമായി മാത്രം പരിഗണിച്ചാൽ മതി. ഇത് നിർദ്ദേശമല്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഡയറക്ടറുടെ ഉത്തരവ് സുപ്രധാന കേസുകളെ ബാധിക്കുമെന്നാണ് നിയമോപദേഷ്ടാക്കളിൽ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ 7 അഭിഭാഷകരാണ് വിജിലൻസിന്റെ നിയമോപദേഷ്ടാക്കളായി പ്രവർത്തിക്കുന്നത്.

Related Tags :
Similar Posts