Kerala

Kerala
അപമാനകരമായ പ്രസ്താവന : ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ ജിഷയുടെ പിതാവിന്റെ പരാതി

21 April 2018 1:21 PM GMT
ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ ജിഷയുടെ പിതാവ് പാപ്പു എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി.
ജിഷയുടെ പിതാവ് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണെന്ന് പ്രസ്താവന ഇറക്കിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ ജിഷയുടെ പിതാവ് പാപ്പു എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി.
ജിഷയുടെ പിതൃത്വം ചോദ്യം ചെയ്ത ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ നിലപാട് തനിക്ക് മാനക്കേട് ഉണ്ടാക്കിയെന്നും പുലയര്‍ സമുദായത്തില്‍ പെട്ട തന്നെ സമൂഹത്തില്‍ അപമാനിക്കാനാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നും പാപ്പുവിന്റെ പരാതിയില്‍ പറയുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.