Kerala
Kerala
കോഴിക്കോട് ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു
|21 April 2018 10:31 PM GMT
തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഫാല്‍സിപാറം മലേറിയ രോഗമാണ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ രോഗം സ്ഥിരീകരിച്ചു. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഫാല്‍സിപാറം മലേറിയ രോഗമാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ മധ്യവയസ്കനാണ് രോഗം പിടിപെട്ടത്. നേരത്തെ ഈ പ്രദേശത്തെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രദേശ വാസികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. ഇവയുടെ പരിശോധനയിലാണ് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.